Thursday, March 22, 2012

അരുതരുത്..

വരയിലൂടെ വരിയായ്
നടക്കേണ്ടവര്‍ കുട്ടികള്‍ .
വരയൊന്ന് വളഞ്ഞാല്‍
വരിയൊന്ന് തെറ്റിയാല്‍
പുറത്താക്കപ്പെടേണ്ടവര്‍ .

വര വളഞ്ഞതിന്,
വരി തെറ്റിയതിന്
കാരണങ്ങളരുത്!

ഒച്ച പാടില്ല,
ഇടവേളകളില്‍ പോലും..
"കീപ് സൈലന്‍സ്"..
"കീപ് സൈലന്‍സ് " ..

സ്വപ്നം കണ്ടോളു..
പ്രോജക്ട്..അസൈന്‍മെന്‍റ്..
മറ്റൊന്നുമരുത്!!!

ചോദ്യങ്ങളരുത്..
ഉത്തരങ്ങള്‍ മാത്രം തരിക.
എഴുതിത്തന്ന ഉത്തരങ്ങള്‍ മാത്രം.

ചിന്തകളരുത്!
സംശയങ്ങളശേഷമരുത്!
ഹും..അനുസരിയ്ക്ക നീ..
എന്റെ ആജ്ഞകള്‍
അനുസരിയ്ക്ക നീ.

4 comments:

  1. ഒരു ടീച്ചര്‍ക്കെഴുതാന്‍ പറ്റിയ വരികള്‍ തന്നെ...!!

    ReplyDelete
  2. നമ്മുടെ കുട്ടികള്‍ ഒരുപാട് അരുതുകളുടെ മുറ്റത്താണ് കളിക്കുന്നത് .സ്വയം നമ്മളും .
    ആദ്യമായാണ് ഇവിടെ എത്തുന്നത് .(ഇരിപ്പിടം വഴി ).
    സ്നേഹപൂര്‍വ്വം മറ്റൊരാള്‍ .

    ReplyDelete
  3. NALLA KAVITHA..REMINDS ME OF NAVODAYA

    ReplyDelete