ത്രിവര്‍ണ്ണ സൌന്ദര്യവും,
ഉരുക്കിന്നുറപ്പുമുള്ള പുറന്തോട് ..
കാമാര്‍ത്തിയുടെ
അഗ്നിചൂടില്‍ പൊട്ടിപ്പിളര്‍ന്നപ്പോള്‍
പൂമ്പാറ്റ പോലൊരു മൃദു യോനി
ചിരി തൂകി കണ്‍മിഴിച്ചു..
ഞാനാദ്യം രോമരാജി
അറുത്തു മാറ്റി.
സ്നേഹവായ്പ്പോടെ കഴുകി തുടച്ചു.
ചുംബിച്ചു ചുവപ്പിച്ചു...
പിന്നെ തീയില്‍ വെന്തു
പതിവ്രതയെന്ന് ബോധിപ്പിക്കാന്‍
കല്‍പ്പിച്ചു..
പ്ലേറ്റിലേയ്ക്ക് പകരുന്ന
പതിവ്രതകളെ മോഹിച്ച
എനിക്കു മുന്നില്‍ പൂമ്പാറ്റകള്‍
പറന്നുയര്‍ന്നു..