സായം സന്ധ്യ
പകലിന്റെ മരണമാണ് ഞാന്‍ ..
Wednesday, January 18, 2012
സമ്മാനം
നിന്റെ അക്ഷരവടിവില്‍
എന്റെ മേല്‍വിലാസം
എഴുതപ്പെടുമ്പോള്‍ ,
എനിക്കായൊരു സമ്മാനം
നിന്നാല്‍ അയക്കപ്പെടുമ്പോള്‍ ,
സമ്മാനപ്പൊതിയ്ക്കകത്ത്
എന്നെ നിനക്കത്രമേല്‍
ഇഷ്ടമെന്ന കയ്യൊപ്പ്
കാണുന്നു ഞാന്‍ .
എന്നിട്ടുമെന്നിട്ടും
എന്തിനാണ് കരയുന്നത് ഞാന്‍ ?
Friday, January 13, 2012
യാത്ര
തൊട്ട് തൊട്ട്..
മിണ്ടി മിണ്ടി ...
പൂത്തുലഞ്ഞു രണ്ടു പേര്‍ .
വഴികള്‍ അവസാനിക്കില്ലെന്ന്
കരുതിയ മൌഡ്യം.
പാതിവഴിയില്‍
പാത പകുത്ത് മാറി.
പാഞ്ഞു വന്ന ബസ്സില്‍
കൈവീശി കയറീപ്പോള്‍,
കാറില്‍ ബാക്കിയായ്
തൊട്ടറിഞ്ഞ സ്നേഹം.
വേര്‍പാടിന്‍ പൊള്ളലില്‍
കത്തിയമര്ന്നൂ ബസ്സ്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)