Tuesday, November 20, 2012

സ്നേഹമില്ലാത്തവള്‍



അമ്മയുടെ സ്നേഹമോള്‍
കുട്ടികളുടെ സ്നേഹ ടീച്ചര്‍
അനുജന്റെ സ്നേഹചേച്ചി
സ്നേഹശൂന്യയായ്
പരുക്കന്‍ പാളത്തില്‍ 
ചോരപ്പൂക്കളായ്....

കാമുകന്റെ കല്യാണതലേന്ന് 
കൈകൂപ്പി നടന്ന്‍
പാളത്തില്‍ പാഞ്ഞെത്തിയ
തീവണ്ടിയെ വരിച്ചപ്പോള്‍
വിഡ്ഡിയായത് ആര്‍?

വഞ്ചിക്കപ്പെട്ടതിന്റെ
തീച്ചൂടില്‍ നിന്ന്‍
കാരിരുമ്പിന്‍ കരുത്തോടെ
ഉയിര്‍ത്തെഴുന്നേല്‍ക്ക നീ.....

ഒരു മഴയില്‍
ഒലിച്ചില്ലാതാകുന്ന
മണ്ണാങ്കട്ട ..പ്രണയം...

3 comments:

  1. ഒരു മഴയില്‍
    ഒലിച്ചില്ലാതാകുന്ന
    മണ്ണാങ്കട്ട ..പ്രണയം...

    ആശംസകള്‍

    ReplyDelete
  2. തങ്കപ്പന്‍ സര്‍, നമിച്ചു...
    ആ വരികളുടെ മുന്നിലും...
    അതെഴുതിയ അങ്ങയുടെ മുന്‍പിലും..

    ReplyDelete