Tuesday, December 11, 2012

അമ്മമ്മ

നാലാംക്ളാസ് പഠിപ്പുള്ള
അമ്മമ്മയുമിപ്പോള്‍
ഇംഗ്ളീഷേ പറയൂ..

അമ്മമ്മയുടെ നിഘണ്ടുവില്‍
അരുതുകളില്ല;
'നോ'കള്‍ മാത്രം.

ഉള്ളിയും ഉരുളക്കിഴങ്ങുമില്ല,
ഒണിയനും പൊട്ടറ്റോയും പോരേ?

അത്താഴം അടുക്കളയില്‍ നിന്ന്‍
അകന്നിട്ട് കാലമേറെ..
എല്ലാര്‍ക്കുമിപ്പോള്‍ ഡിന്നര്‍ മതി.

മണ്ണിലും മഴയത്തും
പാടത്തും പറമ്പിലും
കളിച്ചു വളര്‍ന്നവര്‍ക്ക്
സ്വന്തം മക്കളെ
മണ്ണ് പുരളാതെ,
മഴ നനയാതെ,
മലയാളം പറയാതെ
വളര്‍ത്താന്‍
അമ്മമ്മമാര്‍ വേണം.

മക്കളെ വളര്‍ത്തി,
മക്കള്‍ തന്‍ മക്കളെ വളര്‍ത്തി
അമ്മമ്മമാര്‍ വളര്‍ന്നോ, തളര്‍ന്നോ?

4 comments:

  1. ചിന്തയുണര്‍ത്തുന്ന നര്‍മ്മം...
    കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം...

    ReplyDelete
  2. വായിക്കുമ്പോള്‍ ചിരി വന്നെങ്കിലും, വാക്കുകള്‍ക്കുള്ളിലെ രോഷം / സഹതാപം ശരിക്കും അറിയുന്നു. അഭിനന്ദനങ്ങള്‍..

    ReplyDelete
  3. ആദ്യമായി ആണ് ...ഇനിയും വരാം ആശംസകള്‍

    ReplyDelete