Wednesday, January 18, 2012

സമ്മാനം

നിന്റെ അക്ഷരവടിവില്‍
എന്റെ മേല്‍വിലാസം
എഴുതപ്പെടുമ്പോള്‍ ,


എനിക്കായൊരു സമ്മാനം
നിന്നാല്‍ അയക്കപ്പെടുമ്പോള്‍ ,

സമ്മാനപ്പൊതിയ്ക്കകത്ത്
എന്നെ നിനക്കത്രമേല്‍
ഇഷ്ടമെന്ന കയ്യൊപ്പ്
കാണുന്നു ഞാന്‍ .

എന്നിട്ടുമെന്നിട്ടും
എന്തിനാണ് കരയുന്നത് ഞാന്‍ ?

7 comments:

  1. സമ്മാനപ്പൊതിയ്ക്കകത്ത്
    എന്നെ നിനക്കത്രമേല്‍
    ഇഷ്ടമെന്ന കയ്യൊപ്പ്
    കാണുന്നു ഞാന്‍ .

    എന്നിട്ടുമെന്നിട്ടും
    എന്തിനാണ് കരയുന്നത് ഞാന്‍ ?

    നല്ല വരികള്‍ .....നല്ല കവിത
    ആശംസകള്‍

    ReplyDelete
  2. നന്ദി..വേണുഗോപാല്‍ ..

    ReplyDelete
  3. ചില സമ്മാനങ്ങള് അങ്ങനെ ആണ്‌...
    സ്വീകരിക്കാനും തിരസ്കരിക്കാനും
    വയ്യാതെ വേദനകള്‍ തരുന്നവ...
    നന്നായി എഴുതി..ആശംസകള്‍...
    (പുതിയത് എഴുതുമ്പോള്‍ പറ്റുമെങ്ങില്‍
    ഒന്ന് മെയില്‍ അയക്കണം)‍ ‍

    ReplyDelete
    Replies
    1. നന്ദി എന്‍റെലോകം..അറിയിക്കാം...

      Delete
  4. അതു പിന്നെ കരച്ചിൽ വരില്ലേ?
    നല്ല വരികൾ.....

    ReplyDelete
    Replies
    1. ഇങ്ങിനെ പോര കല...ശരിക്കും വിമര്‍ശിക്കണം...ഞാന്‍ ശിഷ്യയാണ്...

      Delete
  5. ക്യാപ്സൂൾ സമ്മാനം മനോഹരം.

    ReplyDelete