Friday, January 13, 2012

യാത്ര

തൊട്ട് തൊട്ട്..
മിണ്ടി മിണ്ടി ...
പൂത്തുലഞ്ഞു രണ്ടു പേര്‍ .
വഴികള്‍ അവസാനിക്കില്ലെന്ന്
കരുതിയ മൌഡ്യം.
പാതിവഴിയില്‍
പാത പകുത്ത് മാറി.
പാഞ്ഞു വന്ന ബസ്സില്‍
കൈവീശി കയറീപ്പോള്‍,
കാറില്‍ ബാക്കിയായ്
തൊട്ടറിഞ്ഞ സ്നേഹം.
വേര്‍പാടിന്‍ പൊള്ളലില്‍
കത്തിയമര്ന്നൂ ബസ്സ്.

2 comments:

  1. സന്ധ്യേ,എന്തായിരുന്നു ശരിക്കും സംഭവിച്ചത്‌..?
    (എന്തായാലും വന്നല്ലോ. കാണാതെ പേടിച്ചു പോയി.)

    ReplyDelete
  2. ഇങ്ങനെ ചെറിയ വരികളിൽ ഏങ്ങലടിപ്പിയ്ക്കരുത്.....

    ReplyDelete