Tuesday, November 29, 2011

പൂത്താങ്കീരികള്‍


കലപില കലപില മിണ്ടി
കൊക്കുകളുരുമ്മി,
തൂവലുകള്‍ തലോടി,
രണ്ടുപേര്‍
നിറവൈവിധ്യങ്ങളില്ല,
ആകാരസൌന്ദര്യമില്ല,
ശബ്ദസൌകുമാര്യവുമില്ല.
എന്നിട്ടും,
അവന് അവളേയും,
അവള്‍ക്ക് അവനേയും പ്രിയം.
എന്റെ നിന്റെ തര്‍ക്കങ്ങളില്ല,
അനുസരിപ്പിക്കലുകളില്ല,
അവഗണനകളുമില്ല.
പറഞ്ഞു തീരാത്ത പ്രണയവും,
പറന്നകലാത്ത സ്നേഹവും മാത്രം.
ജനാലയ്ക്കപ്പുറത്ത് മിണ്ടിക്കൊണ്ടേ
ഇരിപ്പുണ്ട് പൂത്താങ്കീരികള്‍ .

2 comments:

  1. നമുക്ക് അവയെ കണ്ടുപടിക്കാനുണ്ട് അല്ലെ..

    ReplyDelete
  2. സ്നേഹം എന്താണെന്ന്,അല്ല എന്താകണമെന്ന്..

    ReplyDelete