Thursday, November 17, 2011

ഒസ്യത്ത്

കാല്‍നൂറ്റാണ്ടിന്റ്റെ നുണയ്ക്കപ്പുറം,
തനിച്ചാണെന്ന നേര്.
നേരിലെയ്ക്കേത്തലാണു
ജീവിത ലക്ഷ്യമെങ്കില്‍
ഇനി മരിക്കാം.
എന്റേതായുള്ള ഏകസ്വത്ത്
പ്രാരാബ്ധപ്പാടുള്ള ശരീരം മാത്രം.
എങ്കിലും ഒസ്യത്തെഴുതണം.
തീയില്‍ വയ്ക്കരുത്,
പൊള്ളിക്കുമിളച്ചതാണ് പലകുറി.
കുഴിച്ചിടരുത്,
ചവുട്ടിതാഴ്ത്തപ്പെട്ടിട്ടുണ്ട് പലവട്ടം.
കീറിമുറിച്ച് പഠിച്ചോട്ടെ കുട്ടികള്‍,
പായിലിരിക്കാന്‍ പെണ്‍മക്കളില്ലല്ലോ?

2 comments:

  1. ഇനി ഇങ്ങനെ എഴുതരുത്,ദയവായി..
    ആ ഫോട്ടോയിലെപ്പോലെ പ്രസാദാത്മകമായി വേണം അടുത്ത കവിത.

    ReplyDelete
  2. 'നേരിലെയ്ക്കേത്തലാണു
    ജീവിത ലക്ഷ്യമെങ്കില്‍
    ഇനി മരിക്കാം.
    '
    കാവ്യാത്മകത ചോര്‍ന്നു പോവുന്നത് പോലെ,
    തിരുത്തല്‍ ആവശ്യപ്പെടുന്ന വരികള്‍,
    ശേഷം ഗംഭീരം .
    ആശംസകള്‍

    ReplyDelete