Sunday, February 14, 2010

പ്രണയിനി

ഞാനിപ്പോള്‍ മരണത്തെ പ്രണയിക്കുന്നു.

നീയൊരു കുളിര്‍തെന്നലായ്,

സ്നേഹസാന്ത്വനമായെന്നെ പുല്‍കുന്നതെന്ന്?

ഓരോ പനിപ്പോളയിലും നിന്നെ ഞാനറിയുന്നു..

മൂര്‍ധാവില്‍ മുഗ്ധമായ് ചുംബിച്ച്,

രോമാവ്രുതമാം മാറോട് ചേര്‍ത്തണച്ച്

എന്നെ നീ കൂടെക്കൂട്ടില്ലേ?

കരയിലെ അലമുറകള്‍ എനിക്ക് പ്രശ്നമേയല്ല.

3 comments:

  1. പ്രണയിച്ചില്ലെങ്കിലും വരുമല്ലോ ഒരു നാൾ.
    അലമുറയൊന്നും ഒരു പ്രശ്നവുമാക്കാതെ...........
    പിന്നെന്താ? ഓരോ ദിവസം കഴിയുമ്പോഴും
    അടുപ്പം കൂടുകയല്ലേ,

    ReplyDelete
  2. സമയമാകുമ്പോള്‍ പോരേ? :)

    നന്നായിട്ടുണ്ട്...

    ReplyDelete