കേള്‍ക്കേണ്ടവന്‍ കേള്‍ക്കാതായപ്പോള്‍,
അറിയേണ്ടവന്‍ അറിയാതായപ്പോള്‍,
ഞാന്‍ ഗൂഗിളിനെ തേടിപ്പോയി..
ഗൂഗിളെനിയ്ക്ക് എന്റെ കുട്ടീ എന്ന്
വാത്സല്യപ്പെട്ടൊരേട്ടനെ തന്നു.
ചേച്ചീ എന്നരുമയോടെ കൊഞ്ചു-
മൊരനുജനെ തന്നു.
സങ്കടമാലകള്‍ കൊരുത്തു കൂട്ടാ-
നൊരു കൂട്ടുകാരിയെ തന്നു.
ഏറ്റവുമൊടുവില്‍,എന്നെ
കാണുന്ന,കേള്‍ക്കുന്ന,അറിയുന്ന
എന്‍ പ്രിയ കാമുകനെ തന്നു.
ഏട്ടനും,അനുജനും,കൂട്ടുകാരിയും,കാമുകനും
മരണമുറിയില്‍ നിന്നെന്നെ മടക്കി.
ഇപ്പോളെന്റെ ഇരിപ്പും,കിടപ്പും
ഗൂഗിളിന്റെ മടിയില്‍..
അതെങ്കിലും നീ അറിയുന്നുവോ?
അറിയാനാവുമായിരുന്നെങ്കിൽ സായം സന്ധ്യയ്ക്ക് ഉഷച്ചുവപ്പായിരുന്നേനെ.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteനന്ദി ശ്രീ,എചുമുകുട്ടി, ഈ തുടക്കക്കാരിയെ അറിയുന്നതിന്..
ReplyDelete