സ്വപ്നം കൊണ്ട് തറ കെട്ടി,ഞാനെന്റെ വീടിന്.കണ്ണീരില്‍ ചെങ്കല്ചുമര്പണിതുയര്ത്തി മെല്ലെ.വിയര്‍പ്പില്‍ കുമ്മായം കൂട്ടി വാര്ത്തൂചരിഞ്ഞ മേല്‍ക്കൂര.കണ്ണീരു കോരി നനച്ചു,ആഴ്ചകള്‍,മാസങ്ങള്‍,ആണ്ടുകള്‍.പിന്നെ,സ്വപ്നവും, കണ്ണീരും,വിയര്‍പ്പും കൊണ്ടുമിനുക്കിയെടുത്തു ചുമരുകള്‍.ഇനി നിറം പൂശേണ്ടെന്ന് എഞ്ചിനീയര്‍.കൂട്ടുകാരന്റെ അകല്ചയിലേയ്ക്ക്തുറവിയായി ജനവാതിലുകള്‍.നെഞ്ചു പൊട്ടിയൊഴുകിയ സങ്കടങ്ങള്തറയൊരുക്കി കിടപ്പറയ്ക്ക്.ഉള്ളുപൊള്ളിയ ചൂടില്‍ ഒട്ടിച്ചെടുത്തുമരക്കഷ്ണങ്ങള്,സ്വീകരണമുറിയില്‍. എന്റെ നിശ്വാസങ്ങളില്‍ അടുപ്പുകൂട്ടിഒരുക്കിയെടുത്തു അടുക്കളയെ.അങ്ങിനെ എനിക്കുമൊരു വീടായി..എന്നിട്ടോ-ഞാനതിനെ ഇട്ടിട്ടു പോന്നു,തനിച്ചാക്കി..വിളിച്ചുകൊണ്ടേ ഇരിക്കുന്നു,പാവം ഇപ്പോള്‍.
Thursday, December 31, 2009
വീട് വിളിക്കുന്നു
Subscribe to:
Post Comments (Atom)
വീട് എന്നും വിടാനുള്ളത് മാത്രം, ചിലപ്പോൾ നേരത്തെ, ചിലപ്പോൾ വൈകി....
ReplyDeleteവെയില്‍കൊണ്ടൊരു
ReplyDeleteവീടുവെക്കണം
മഴകൊണ്ടതിന്
വാതിലൊരുക്കണം
മഞ്ഞുകൊണ്ടാവണം
മുറികള്‍
കട്ടിലും കൊത്തുപണികളും
കാറ്റുകൊണ്ടാവണം
ഇടിമിന്നലായ് നീ വരുമ്പോള്‍
ഇടനെഞ്ചൊരുക്കി നിര്‍ത്തണം
--പവിത്രന്‍ തീക്കുനി
നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍ ..നന്ദി
ReplyDelete