-------------------------
ഉള്‍വിളികളും,ഉടല്‍ വിളികളും
കേള്‍ക്കാതെ പോയ കൂട്ടുകാരാ,
ആധികള്‍ക്കും,ആവലാതികള്‍ക്കും
മറുകുറി വരയാഞ്ഞതെന്തേ?
ഉള്‍ച്ചൂടിന്‍ വേവിനാല്‍
മുടി കൊഴിഞ്ഞ് ശൂന്യമാം
ശിരസ്സ് നീ തൊടാത്തതെന്തേ?
വിങ്ങുന്ന നെഞ്ചകത്തിന്‍
നിശ്വാസമറിയാത്തതെന്തേ?
കണ്ണീരൊഴിഞ്ഞ കണ്ണുകളെ
കാണാതെ പോയതെന്തേ?
അശാന്തമാമെന്നുള്ളില്‍ നിന്ന്
വരികളൊഴിഞ്ഞകന്നത്,
മൊഴികളൊഴിഞ്ഞകന്നത്
കണ്ടില്ലെന്ന് നടിച്ചതെന്തേ?
പലവ്യഞ്ജനമൊഴിഞ്ഞ ടിന്നുകള്‍,
പൊടി പിടിച്ച പാത്രങ്ങള്‍,
ഉണരാത്തൊരീയടുക്കള.
ചുളിയാത്ത വിരിയും,
അനങ്ങാത്ത കട്ടിലും,
മരിച്ചോരെന്‍ കിടപ്പറ.
മൌനമൂകമായ് മുഷിഞ്ഞ്
നാറിയൊരെന്‍ വീടകം.
എന്തിങ്ങനെയെന്നറിയാത്തതെന്തേ?
നിനക്കായ് നീട്ടിയ വാനോളം സ്നേഹം
നിഷ്ക്കരുണം തിരസ്ക്രുതമായതെന്തേ?
നിന്റെ ശബ്ദത്തെ കാതോര്‍ത്തയെന്നെ
മൌനത്താല്‍ ശിക്ഷിക്കുന്നതെന്തേ?
ഒരു ചിരി,ഒരു തലോടല്‍,ഒരു പുണരല്‍,ഒരു ചുംബനം
എനിക്കായ് കരുതാത്തതെന്തേ?
കാത്തുവയ്ക്കുന്നൊരു കനല്‍പ്പൂവെന്നുള്ളില്‍
നീ നിഷേധിച്ചതിനെല്ലാം പകരമായ്..
very realistic....
ReplyDelete