Tuesday, March 4, 2014

.സത്യമായ നുണകള്‍

നുണ നുണഞ്ഞപ്പോള്‍
കണ്ണുകള്‍ നിറഞ്ഞു..
മനമൊഴിഞ്ഞു.
നുണകള്‍ക്ക് മിഠായിമധുരമല്ല,
ഭൂതകാലത്തിന്റെ 
തീച്ചൂടാണ്;
പെയ്തൊഴിഞ്ഞ സങ്കടങ്ങളുടെ 
മടക്കമാണ്.
ഞാന്‍ മരിക്കുമ്പോള്‍ 
ആദ്യം പറഞ്ഞ നുണയാലൊരു റീത്ത് 
പാദത്തില്‍ വയ്ക്കണം..
രണ്ടാമത്തെ നുണ കൊണ്ടുള്ളത്
ശിരസ്സിന് തൊട്ട് താഴെ..
ദേഹം മുഴുവന്‍ മൂടിയാലും
ബാക്കിയാവും നുണ റീത്തുകള്‍...
നീ പറഞ്ഞ നുണകളില്‍
പൊതിഞ്ഞു വചെന്നെ കത്തിക്കുക.
അവളെന്‍റെ ആരുമല്ലെന്നൊരു
സത്യം പറയുക..

2 comments:

  1. നുണകളുടെ ശവദാഹം നടത്താം ................
    ആശംസകള്‍

    ReplyDelete
  2. നുണയേവ ജയതേ! എന്നാണിപ്പോള്‍

    ReplyDelete