അവന്റെ സ്നേഹലാളനയാല്‍
വെണ്മയാര്ന്ന മുലയില്‍
കാന്‍സറിന്റെ കാളിമ.
വരാനിരിക്കുന്നു,
സങ്കടസന്ധ്യകള് ,
ദുരിതതീരങ്ങള്‍ ..
മുലക്കണ്ണ് തിരഞ്ഞിറങ്ങീ,
അവന്റെ കൈവിരലുകളെ.
അവള്‍ക്കറിയാം-
ആ സ്പര്‍ശം മാന്ത്രികവടിയാണെന്ന്.
ചെത്തിക്കളഞ്ഞ മുല
പൊട്ടിക്കിളിര്ക്കുമെന്ന്.
കൊഴിഞ്ഞടര്‍ന്ന മുടിയിഴകള്‍
തളിര്‍ത്ത് നീളുമെന്നു.
പക്ഷേ,
അവനിപ്പോള്‍ കൈവിരലുകളില്ലല്ലോ!!
താങ്ങാനാവാതെ......ഞാൻ പോകുന്നു.
ReplyDeleteVery Nice.
ReplyDeletehttp://neelambari.over-blog.com/
ഒരു സ്പര്‍ശം കൊണ്ടു മനസ്സിനെയും ശരീരത്തെയും തളിര്‍പ്പിക്കാനും പുഷ്പ്പിക്കാനും കഴിയുന്ന ഓര്‍മ്മ ഒരു വലിയ ഭാഗ്യം തന്നെയാണു,സായം സന്ധ്യേ. ഒരു ജന്മം ഒന്നിച്ചു ജീവിച്ചിട്ടും ഒരു സ്മരണ പോലും ബാക്കിയാക്കാതെ പോകുന്നവരല്ലെ കൂടുതലും.
ReplyDeleteമനസ്സിനെ തളരാതെ കാക്കുക.
അക്ഷരങ്ങള്‍ മനസ്സിനെ കീറി
ReplyDeleteമുറിക്കുന്നു...
നന്ദി എല്ലാര്ക്കും..
ReplyDeletenannayirikkunnu
ReplyDeleteനന്ദി രേവതി..
ReplyDelete