Tuesday, August 23, 2011

കരയുന്ന വീട്

ചങ്കിലെ ചോരയൂറ്റി, വീടുണ്ടാക്കി, അവള്‍..
നീളന്‍ വരാന്തയും, നടുമുറ്റവുമുള്ള വീട്..
ചേര്‍ന്നിരിക്കാന്‍, ചാഞ്ഞു മയങ്ങാന്‍
തിണ്ണകളും തൂണുകളുമുള്ള വീട്..
കവിളമര്‍ത്തിക്കരയാന്‍
മണ്‍ചുമരിന്‍ കുളിരുള്ള വീട്..
പക്ഷേ..നടുമുറ്റത്തിന്‍ തുറവിലൂടെ
കൂട്ടുകാരന്‍ പറന്നകന്നു..
അവള്‍, താലിപ്പൊന്നിന്‍റെ തണുപ്പ് വിറ്റ്
തല വയ്ക്കാനൊരു പാളം തേടി!!
വീടിന്റെ കണ്ണീര്‍, ചുമരിലെ
മണ്ണടരുകളായീ..

No comments:

Post a Comment