സൂര്യ ഗര്‍ജ്ജനങ്ങള്‍
ഭൂമി സങ്കടങ്ങള്‍
പ്രകൃതി പിണക്കങ്ങള്‍
മനുഷ്യക്കണ്ണുനീര്‍
പകല്‍ കടലില്‍ ചാടി..
പകലിന്റെ മരണമാണ്
സന്ധ്യ..സായം സന്ധ്യ..
അമ്മയുടെ തയ്യല്‍ മെഷീന്‍റെ ശബ്ദം താരാട്ടാവുന്ന പാതിരകള്‍!!
അമ്മമ്മയ്ക്ക് തിരക്ക്..മുളകും മല്ലിയും ഉണക്കണം..അരി പൊടിച്ച് വറക്കണം..എല്ലാത്തിനും മറ്റമ്മാമ്മ (അമ്മമ്മയുടെ അമ്മ)യുടെ മേല്‍നോട്ടമുണ്ടാകും.. മഞ്ഞള്‍ വെള്ളത്തില്‍ അരിഞ്ഞിട്ട നേന്ത്രക്കായ അകത്തെ മുറിയില്‍ വിരിച്ച പായയില്‍ പ രത്തുന്നത് ഞങ്ങളുടെ ജോലിയാണ്..എത്രയോ നീണ്ട കാര്യപരിപാടിയാണ് ഉപ്പേരി വറവ്?
ആദ്യം മനസ്സിലേക്ക് വന്നത് ഈ കൈകൊട്ടിക്കളിപ്പാട്ടാണ്..
ഓണക്കോടികളും ഓണസദ്യകളും നിറവോടെ തെളിയുന്നുണ്ട്..
ചേട്ടന്റെയും അനിയന്റെയും ഒപ്പം "ആറാപ്പൂ" വിളിച്ച് ആഹ്ളാദിച്ച പാവാടക്കാരി ഉള്ളില്‍ തേങ്ങി..
വിവാഹത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ ഉത്രാടരാത്രിയില്‍ ലഭിച്ചിരുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ശ്വാനമൂക്കെന്ന് പരിഹസിക്കപ്പെട്ടിരുന്ന മൂക്കിന് അന്യമായി..