Wednesday, September 7, 2011

ഉത്രാടം

വീട് കാത്തിരുന്നു..
തൂത്തു വാരാന്‍,തുടച്ചു മിനുക്കാന്‍
അവള്‍ വരുമെന്ന്..
പൂവൊരുക്കാന്‍, ആറാപ്പൂ വിളിക്കാന്‍
വരാതിരിക്കില്ലെന്ന്..
അടുപ്പ് ,സദ്യയൊരുക്കാന്‍
കാത്തു നിന്നു..
തൃക്കാക്കരപ്പന്റെ മണ്‍രൂപങ്ങള്‍
അരിമാവിന്‍ പൊട്ടിന് കൊതിച്ചു നിന്നു..
തൊടിയിലെ തുംപപ്പൂക്കളും
കരുതി വരാതിരിക്കില്ലെന്ന്..
അവള്‍ക്കു ചെന്ന്‍ ചേരാതിരിക്കാനായില്ല...
വെള്ള പുതച്ച് കിടത്താന്‍ വീടൊരുങ്ങി...


2 comments:

  1. jeevitham chuvaykkunna varikal nanmakal

    ReplyDelete
  2. കാത്തിരിപ്പിന് ഒടുവില്‍ അവള്‍ വന്നു...വെള്ള പുതച്ച് അല്ലെ...നൊമ്പരം ഉണര്‍ത്തിയ കവിത..

    ReplyDelete