Saturday, March 24, 2012

ചിക്കന്‍ പോക്സ്


പനി പുതച്ച മയക്കത്തില്‍
ആകാശക്കൂട്ടില്‍ നിന്ന്‍
നക്ഷത്രക്കുഞ്ഞുങ്ങള്‍ ഊര്‍ന്നിറങ്ങി.

ചെറിയ വീട്ടിന്‍ വലിയ മുറ്റത്തവര്‍
പിച്ചവച്ചുല്ലസിച്ചു..

ഞാനാദ്യം ഞാനാദ്യം
മത്സരിച്ചോടിയവരെന്‍
മടിത്തട്ടിലമര്‍ന്നു!!
നെറ്റിയില്‍ , കണ്ണില്‍ , കവിളില്‍ ,
മാറില്‍ ഞാനവരെ ചേര്‍ത്തണച്ചു.

നെറ്റിയിലൊന്ന്,കവിളില്‍ രണ്ടു ,
മൂക്കിന്‍മേല്‍ മൂന്ന്‍ .....
താരക്കിടാങ്ങള്‍ പനിപ്പോളകളായ്
ദേഹത്ത് വിരിഞ്ഞു ,വിടര്‍ന്നു..

ജനവാതിലുകളടഞ്ഞു ..
ആര്യവേപ്പിന്‍ ഇല പാകിയ
തഴപ്പായയില്‍ തടവിലായ് ഞാന്‍ .




9 comments:

  1. thadavu pettennu theeratte ennu aazamsikkunnu.

    ReplyDelete
  2. ഇരിപ്പിടം വഴി വന്നതാണ്‌ ..എല്ലാ കവിതകളും വായിച്ചു ..നന്നായി ..
    എഴുത്തിനൊപ്പം വായനയും കൊണ്ടുപോകാന്‍ കഴിയട്ടെ ..
    ആശംസകള്‍ ..നന്ദി

    ReplyDelete
  3. ഇത് വേറിട്ട ചിന്തയാണല്ലോ....ചിക്കൻപോക്സിനെ ഇഷ്ടപ്പെടുന്നവർക്കുഌഅ കവിത...താങ്കൾ നന്നായി പറഞ്ഞിരിക്കുന്നൂ...എല്ലാ ഭാവുകങ്ങളും...വർഷങ്ങൾക്ക് മുൻപ് അവൻ എന്നേയും പിടികൂടി...അതുകൊണ്ട് ഇനി പ്ഏടിക്കാനില്ലാ......

    ReplyDelete
  4. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
  5. ഞാനാദ്യം ഞാനാദ്യം
    മത്സരിച്ചോടിയവരെന്‍
    മടിത്തട്ടിലമര്‍ന്നു!!
    നെറ്റിയില്‍ , കണ്ണില്‍ , കവിളില്‍ ,
    മാറില്‍ ഞാനവരെ ചേര്‍ത്തണച്ചു.

    ReplyDelete
  6. ജനവാതിലുകളടഞ്ഞു .......

    ReplyDelete
    Replies
    1. nannayittundu..... aashamsakal...... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........

      Delete
  7. പനിപുതച്ച മയക്കത്തില്‍
    നല്ല പ്രയോഗം

    ReplyDelete