Sunday, February 17, 2013
Saturday, February 9, 2013
തനിച്ചായി
പ്രണയപാതയോരത്ത്
ചേര്‍ന്നുരുമ്മി നില്‍ക്കവേ
പാഞ്ഞടുത്തൊരു
പ്രാന്തിപ്പരുന്ത്
പറന്നകന്നു,
കൊത്തിയെടുത്തെന്
പ്രാണനെ ...
പ്രാണനെ ...
നമ്മള്‍
ഇപ്പോള്‍ ..
നിനക്കറിയുന്നതിലപ്പുറം
നിന്നെ എനിക്കറിയാം.
ഞാന്‍ അറിയുന്നതിലപ്പുറം
നീ അറിയുന്നില്ലേ എന്നെ?
നിന്റെ കണ്ണിലൂടെ
എന്റെ കാഴ്ചകളും ,
എന്റെ കണ്ണിലൂടെ
നിന്റെ കാഴ്ചകളും
ഒന്നായപ്പോള്‍
നമുക്കിടയില്‍ ഒരു
ശ്വാസദൂരം മാത്രം..
നിനക്കറിയുന്നതിലപ്പുറം
നിന്നെ എനിക്കറിയാം.
ഞാന്‍ അറിയുന്നതിലപ്പുറം
നീ അറിയുന്നില്ലേ എന്നെ?
നിന്റെ കണ്ണിലൂടെ
എന്റെ കാഴ്ചകളും ,
എന്റെ കണ്ണിലൂടെ
നിന്റെ കാഴ്ചകളും
ഒന്നായപ്പോള്‍
നമുക്കിടയില്‍ ഒരു
ശ്വാസദൂരം മാത്രം..
Tuesday, December 11, 2012
അമ്മമ്മ
നാലാംക്ളാസ് പഠിപ്പുള്ള
അമ്മമ്മയുമിപ്പോള്‍
ഇംഗ്ളീഷേ പറയൂ..
അമ്മമ്മയുടെ നിഘണ്ടുവില്‍
അരുതുകളില്ല;
'നോ'കള്‍ മാത്രം.
ഉള്ളിയും ഉരുളക്കിഴങ്ങുമില്ല,
ഒണിയനും പൊട്ടറ്റോയും പോരേ?
അത്താഴം അടുക്കളയില്‍ നിന്ന്‍
അകന്നിട്ട് കാലമേറെ..
എല്ലാര്‍ക്കുമിപ്പോള്‍ ഡിന്നര്‍ മതി.
മണ്ണിലും മഴയത്തും
പാടത്തും പറമ്പിലും
കളിച്ചു വളര്‍ന്നവര്‍ക്ക്
സ്വന്തം മക്കളെ
മണ്ണ് പുരളാതെ,
മഴ നനയാതെ,
മലയാളം പറയാതെ
വളര്‍ത്താന്‍
അമ്മമ്മമാര്‍ വേണം.
മക്കളെ വളര്‍ത്തി,
മക്കള്‍ തന്‍ മക്കളെ വളര്‍ത്തി
അമ്മമ്മമാര്‍ വളര്‍ന്നോ, തളര്‍ന്നോ?
അമ്മമ്മയുമിപ്പോള്‍
ഇംഗ്ളീഷേ പറയൂ..
അമ്മമ്മയുടെ നിഘണ്ടുവില്‍
അരുതുകളില്ല;
'നോ'കള്‍ മാത്രം.
ഉള്ളിയും ഉരുളക്കിഴങ്ങുമില്ല,
ഒണിയനും പൊട്ടറ്റോയും പോരേ?
അത്താഴം അടുക്കളയില്‍ നിന്ന്‍
അകന്നിട്ട് കാലമേറെ..
എല്ലാര്‍ക്കുമിപ്പോള്‍ ഡിന്നര്‍ മതി.
മണ്ണിലും മഴയത്തും
പാടത്തും പറമ്പിലും
കളിച്ചു വളര്‍ന്നവര്‍ക്ക്
സ്വന്തം മക്കളെ
മണ്ണ് പുരളാതെ,
മഴ നനയാതെ,
മലയാളം പറയാതെ
വളര്‍ത്താന്‍
അമ്മമ്മമാര്‍ വേണം.
മക്കളെ വളര്‍ത്തി,
മക്കള്‍ തന്‍ മക്കളെ വളര്‍ത്തി
അമ്മമ്മമാര്‍ വളര്‍ന്നോ, തളര്‍ന്നോ?
Tuesday, November 20, 2012
സ്നേഹമില്ലാത്തവള്‍
അമ്മയുടെ സ്നേഹമോള്‍
കുട്ടികളുടെ സ്നേഹ ടീച്ചര്‍
അനുജന്റെ സ്നേഹചേച്ചി
സ്നേഹശൂന്യയായ്
പരുക്കന്‍ പാളത്തില്‍
ചോരപ്പൂക്കളായ്....
കാമുകന്റെ കല്യാണതലേന്ന്
കൈകൂപ്പി നടന്ന്‍
പാളത്തില്‍ പാഞ്ഞെത്തിയ
തീവണ്ടിയെ വരിച്ചപ്പോള്‍
വിഡ്ഡിയായത് ആര്‍?
വഞ്ചിക്കപ്പെട്ടതിന്റെ
തീച്ചൂടില്‍ നിന്ന്‍
കാരിരുമ്പിന്‍ കരുത്തോടെ
ഉയിര്‍ത്തെഴുന്നേല്‍ക്ക നീ.....
ഒരു മഴയില്‍
ഒലിച്ചില്ലാതാകുന്ന
മണ്ണാങ്കട്ട ..പ്രണയം...
പാളത്തില്‍ പാഞ്ഞെത്തിയ
തീവണ്ടിയെ വരിച്ചപ്പോള്‍
വിഡ്ഡിയായത് ആര്‍?
വഞ്ചിക്കപ്പെട്ടതിന്റെ
തീച്ചൂടില്‍ നിന്ന്‍
കാരിരുമ്പിന്‍ കരുത്തോടെ
ഉയിര്‍ത്തെഴുന്നേല്‍ക്ക നീ.....
ഒരു മഴയില്‍
ഒലിച്ചില്ലാതാകുന്ന
മണ്ണാങ്കട്ട ..പ്രണയം...
Friday, August 3, 2012
ഡയറി
നീലചട്ടയ്ക്കകത്തെ വെള്ളത്താളുകളില്‍
ചേര്‍ന്നിരുന്ന് പങ്കുവച്ചതൊക്കെയും
മോഷ്ടിയ്ക്കപ്പെട്ടു.
ഇപ്പോള്‍ ഞാന്‍ എന്നെ കുറിക്കുന്നത്
നിന്നിലാണ്..
Saturday, March 24, 2012
ചിക്കന്‍ പോക്സ്
പനി പുതച്ച മയക്കത്തില്‍
ആകാശക്കൂട്ടില്‍ നിന്ന്‍
നക്ഷത്രക്കുഞ്ഞുങ്ങള്‍ ഊര്‍ന്നിറങ്ങി.
ചെറിയ വീട്ടിന്‍ വലിയ മുറ്റത്തവര്‍
പിച്ചവച്ചുല്ലസിച്ചു..
ഞാനാദ്യം ഞാനാദ്യം
മത്സരിച്ചോടിയവരെന്‍
മടിത്തട്ടിലമര്‍ന്നു!!
നെറ്റിയില്‍ , കണ്ണില്‍ , കവിളില്‍ ,
മാറില്‍ ഞാനവരെ ചേര്‍ത്തണച്ചു.
നെറ്റിയിലൊന്ന്,കവിളില്‍ രണ്ടു ,
മൂക്കിന്‍മേല്‍ മൂന്ന്‍ .....
താരക്കിടാങ്ങള്‍ പനിപ്പോളകളായ്
ദേഹത്ത് വിരിഞ്ഞു ,വിടര്‍ന്നു..
ജനവാതിലുകളടഞ്ഞു ..
ആര്യവേപ്പിന്‍ ഇല പാകിയ
തഴപ്പായയില്‍ തടവിലായ് ഞാന്‍ .
Subscribe to:
Posts (Atom)