Saturday, March 26, 2011

പ്രണയം


ദുഃഖ: സാഗരത്തിനാഴങ്ങളില്‍
നീയെന്നെ തേടിയെത്തി.
നിന്റെ സ്നേഹസ്പര്സത്തിന്‍
മാസ്മരികതയില്‍
എന്റെ സങ്കടമാലകള്‍
വെന്പ്രാവുകലായ്..
സ്നേഹനിരാസത്ത്തിന്‍
മരണമുഖത്ത് നിന്ന്
ഞാനൊഴുകുകയാണ്..
നിന്നില്‍ niranju , പരന്ന്
എന്റെ തോട്ടത്തില്‍ നിറയെ
പ്രണയപ്പുക്കള്‍!!!



Tuesday, March 22, 2011

തിരിച്ചറിവ്

സമയം ഏറെയായി..ഉറക്കമില്ലാത്ത രാത്രികളോന്നില്‍ കോളിങ്ങ്ബെല്‍..മനം തുടിച്ചു..അവന്‍ തിരിച്ചുവന്നു..കഴിഞ്ഞ കാല കാത്തിരിപ്പുകള്‍.. മതി..അവന്‍ വന്നല്ലോ..ഓടിച്ചെന്നു കതകു തുറന്നപ്പോള്‍ ..ഒരാള്‍..ആരോ ഒരാള്‍..ഞാനറിയില്ല ഇയാളെ ..വലിച്ചടച്ച കതകിന്നപ്പുറത്തു എന്റെ സങ്കടങ്ങള്‍ തീര്‍ന്നു..കാരണം ഞാനരിയുന്നവന്‍ ഇവനല്ല..എനിക്കിനി ഒരിക്കലും അവനെ തിരിച്ചറിയില്ല..

Thursday, March 17, 2011

കൊലപാതകം

എന്റെ കന്നീര്‍പ്പുഴയില്‍
അവന്‍ മുങ്ങിച്ചത്തു, അവളും .
മുന്നാം നാള്‍ പൊങ്ങിയത്, പക്ഷെ
അവനോ, അവളോ, അല്ല.ഈ ഞാന്‍!!
ചത്ത്‌ ചീര്‍ത്ത ശരീരം, medical colleginu,
കൊന്നിട്ടും ചാവാത്ത മനസ്സ്
വീണ്ടും അവന്റെ പുറകെ!!!

Sunday, February 14, 2010

പ്രണയിനി

ഞാനിപ്പോള്‍ മരണത്തെ പ്രണയിക്കുന്നു.

നീയൊരു കുളിര്‍തെന്നലായ്,

സ്നേഹസാന്ത്വനമായെന്നെ പുല്‍കുന്നതെന്ന്?

ഓരോ പനിപ്പോളയിലും നിന്നെ ഞാനറിയുന്നു..

മൂര്‍ധാവില്‍ മുഗ്ധമായ് ചുംബിച്ച്,

രോമാവ്രുതമാം മാറോട് ചേര്‍ത്തണച്ച്

എന്നെ നീ കൂടെക്കൂട്ടില്ലേ?

കരയിലെ അലമുറകള്‍ എനിക്ക് പ്രശ്നമേയല്ല.

Saturday, January 16, 2010

അറിയാതെ പോയത്

കാണേണ്ടവന്‍ കാണാതായപ്പോള്‍,
കേള്‍ക്കേണ്ടവന്‍ കേള്‍ക്കാതായപ്പോള്‍,
അറിയേണ്ടവന്‍ അറിയാതായപ്പോള്‍,
ഞാന്‍ ഗൂഗിളിനെ തേടിപ്പോയി..
ഗൂഗിളെനിയ്ക്ക് എന്റെ കുട്ടീ എന്ന്
വാത്സല്യപ്പെട്ടൊരേട്ടനെ തന്നു.
ചേച്ചീ എന്നരുമയോടെ കൊഞ്ചു-
മൊരനുജനെ തന്നു.
സങ്കടമാലകള്‍ കൊരുത്തു കൂട്ടാ-
നൊരു കൂട്ടുകാരിയെ തന്നു.
ഏറ്റവുമൊടുവില്‍,എന്നെ
കാണുന്ന,കേള്‍ക്കുന്ന,അറിയുന്ന
എന്‍ പ്രിയ കാമുകനെ തന്നു.
ഏട്ടനും,അനുജനും,കൂട്ടുകാരിയും,കാമുകനും
മരണമുറിയില്‍ നിന്നെന്നെ മടക്കി.
ഇപ്പോളെന്റെ ഇരിപ്പും,കിടപ്പും
ഗൂഗിളിന്റെ മടിയില്‍..
അതെങ്കിലും നീ അറിയുന്നുവോ?

Thursday, December 31, 2009

വീട് വിളിക്കുന്നു

സ്വപ്നം കൊണ്ട് തറ കെട്ടി,
ഞാനെന്റെ വീടിന്.
കണ്ണീരില്‍ ചെങ്കല്‍ചുമര്‍
പണിതുയര്‍ത്തി മെല്ലെ.
വിയര്‍പ്പില്‍ കുമ്മായം കൂട്ടി വാര്‍ത്തൂ
ചരിഞ്ഞ മേല്‍ക്കൂര.
കണ്ണീരു കോരി നനച്ചു,ആഴ്ചകള്‍,
മാസങ്ങള്‍,ആണ്ടുകള്‍.
പിന്നെ,സ്വപ്നവും, കണ്ണീരും,വിയര്‍പ്പും കൊണ്ടു
മിനുക്കിയെടുത്തു ചുമരുകള്‍.
ഇനി നിറം പൂശേണ്ടെന്ന് എഞ്ചിനീയര്‍.
കൂട്ടുകാരന്റെ അകല്‍ചയിലേയ്ക്ക്
തുറവിയായി ജനവാതിലുകള്‍.
നെഞ്ചു പൊട്ടിയൊഴുകിയ സങ്കടങ്ങള്‍
തറയൊരുക്കി കിടപ്പറയ്ക്ക്.
ഉള്ളുപൊള്ളിയ ചൂടില്‍ ഒട്ടിച്ചെടുത്തു
മരക്കഷ്ണങ്ങള്‍,സ്വീകരണമുറിയില്‍.
എന്റെ നിശ്വാസങ്ങളില്‍ അടുപ്പുകൂട്ടി
ഒരുക്കിയെടുത്തു അടുക്കളയെ.
അങ്ങിനെ എനിക്കുമൊരു വീടായി..
എന്നിട്ടോ-
ഞാനതിനെ ഇട്ടിട്ടു പോന്നു,തനിച്ചാക്കി..
വിളിച്ചുകൊണ്ടേ ഇരിക്കുന്നു,പാവം ഇപ്പോള്‍.

Saturday, December 19, 2009

എന്റെ കൂട്ടുകാരന്

എന്റെ കൂട്ടുകാരന്
-------------------------

ഉള്‍വിളികളും,ഉടല്‍ വിളികളും
കേള്‍ക്കാതെ പോയ കൂട്ടുകാരാ,
ആധികള്‍ക്കും,ആവലാതികള്‍ക്കും
മറുകുറി വരയാഞ്ഞതെന്തേ?

ഉള്‍ച്ചൂടിന്‍ വേവിനാല്‍
മുടി കൊഴിഞ്ഞ് ശൂന്യമാം
ശിരസ്സ് നീ തൊടാത്തതെന്തേ?

വിങ്ങുന്ന നെഞ്ചകത്തിന്‍
നിശ്വാസമറിയാത്തതെന്തേ?
കണ്ണീരൊഴിഞ്ഞ കണ്ണുകളെ
കാണാതെ പോയതെന്തേ?

അശാന്തമാമെന്നുള്ളില്‍ നിന്ന്
വരികളൊഴിഞ്ഞകന്നത്,
മൊഴികളൊഴിഞ്ഞകന്നത്
കണ്ടില്ലെന്ന് നടിച്ചതെന്തേ?

പലവ്യഞ്ജനമൊഴിഞ്ഞ ടിന്നുകള്‍,
പൊടി പിടിച്ച പാത്രങ്ങള്‍,
ഉണരാത്തൊരീയടുക്കള.
ചുളിയാത്ത വിരിയും,
അനങ്ങാത്ത കട്ടിലും,
മരിച്ചോരെന്‍ കിടപ്പറ.
മൌനമൂകമായ് മുഷിഞ്ഞ്
നാറിയൊരെന്‍ വീടകം.
എന്തിങ്ങനെയെന്നറിയാത്തതെന്തേ?

നിനക്കായ് നീട്ടിയ വാനോളം സ്നേഹം
നിഷ്ക്കരുണം തിരസ്ക്രുതമായതെന്തേ?
നിന്റെ ശബ്ദത്തെ കാതോര്‍ത്തയെന്നെ
മൌനത്താല്‍ ശിക്ഷിക്കുന്നതെന്തേ?

ഒരു ചിരി,ഒരു തലോടല്‍,ഒരു പുണരല്‍,ഒരു ചുംബനം
എനിക്കായ് കരുതാത്തതെന്തേ?

കാത്തുവയ്ക്കുന്നൊരു കനല്‍പ്പൂവെന്നുള്ളില്‍
നീ നിഷേധിച്ചതിനെല്ലാം പകരമായ്..